Posts

Showing posts from February, 2022
Image
  പഞ്ചിംഗ്‌ - 17 കെ.സുദർശനൻ ക്വട്ടേഷൻ ആപത്ത്! ആ റുമുഖം മുതലാളി. ആ ദേശത്തെ പ്രധാന വ്യഞ്ജനക്കട അദ്ദേഹത്തിന്റേതാണ്. പേര് ആറുമുഖമെന്നാണെങ്കിലും പാവത്തിന് ഒറ്റ മുഖമേയുള്ളു. അതു കൊണ്ട് എന്തായി? അരിസാമാനങ്ങൾ അക്കൗണ്ടിൽ വാങ്ങിയവരും ഡിസ്‌കൗണ്ടിൽ വാങ്ങിയവരും ആ വഴിക്കങ്ങുപോയി! ആറുമുഖം പക്ഷേ കേസിനും വഴക്കിനുമൊന്നും പോയില്ല. കൊണ്ടുപോയി നന്നാവുന്നെങ്കിൽ നന്നായിക്കോട്ടെ…. അതാണ് മൂപ്പരുടെ പ്രമാണം. ഇങ്ങനെ ശാന്തനും നല്ലവനുമായ ആറുമുഖം ഒരു ദിവസം വയലന്റായി. കുറ്റം പറയാൻ പറ്റില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും വയലന്റായിപ്പോകും. ആണായിട്ടും പെണ്ണായിട്ടും ആറുമുഖത്തിന് ഒറ്റ സന്താനമേയുള്ളൂ. മീനാക്ഷി. മീനു എന്ന് ചെല്ലപ്പേര്. ആ മീനുവിന് ഈയിടെയായി ഒരു പ്രേമം. പഠിക്കാൻ പോകുന്നിടത്തുനിന്ന് കിട്ടിയതാ... ഒരു എലിവില്ലു സൈക്കിളിൽ വരുന്ന ഒരു നെത്തോലിച്ചെക്കൻ. സംഭവം ക്രോണിക് സ്റ്റേജിലെത്തിയപ്പോഴാണ് ആറുമുഖം അറിയുന്നത്. സഹിക്കുമോ, ഒരു പിതാവ്! എന്തെല്ലാം പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്നതാ… അതിനിടയ്‌ക്ക് വഴിയിൽ കണ്ട വാടോലകളുമായി പെണ്ണ് പ്രണയത്തിലാവുക എന്നുവച്ചാൽ.... അരിഞ്ഞുകളയും എന്നൊക്കെ അച്ഛൻമാർ പറഞ്ഞുപോകുന്നത് ഇത...
Image
  പഞ്ചിംഗ് 16 കെ.സുദർശനൻ കല്ലും മുള്ളും  ദേഹത്തു മെത്തൈ ! മ ഹാരാജാവിന് ഒരു പ്രശ്‌നം. മറ്റൊന്നുമല്ല. കുറച്ചുനാളായിട്ട് തിരുമനസ്സ് ഉറങ്ങുന്നില്ല. ചുമ്മാ തിരിഞ്ഞും മറിഞ്ഞും കിടപ്പുതന്നെ. വെളുപ്പാൻ കാലം വരെയും! മഹാരാജാവ് ഉറങ്ങിയില്ലെങ്കിൽ പിന്നെ നാട്ടിൽ ആരുറങ്ങും. പാവങ്ങളെപ്പോലെ പലകക്കട്ടിലിലാണോ തിരുമനസ്സ് കൊണ്ട് പള്ളികൊള്ളുന്നത്. ഹംസതൂലീകാതൽപ്പത്തിലല്ലേ? പോരാഞ്ഞ് വെഞ്ചാമരവുമായി തോഴിമാർ ചുറ്റിനും. ഉപചാരവിധികൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതും റെഡി. എടുത്ത് വിഷയസാഗരത്തിൽ തള്ളിയിട്ടുകളയും പെൺകൊടികൾ. എന്തിനും തയ്യാറായിട്ടാണ് അവരുടെ നിൽപ്. പക്ഷേ പറഞ്ഞിട്ടുകാര്യമില്ല. കുറച്ചുകാലമായിട്ട് പൊന്നുതിരുമേനി ഉറങ്ങുന്നില്ല. രാത്രി മുഴുവൻ കണ്ണും തിരുമ്മി എഴുന്നേറ്റിരിക്കുകയാണ്. അതങ്ങനെയാണ്. സൗകര്യങ്ങൾ കൂടിയാലും ഉറക്കം വരില്ല. അതൊക്കെ പാവങ്ങളെ കണ്ടുപഠിക്കണം. കട്ടിലുതന്നെവേണമെന്നില്ല. സ്റ്റുകളും മതി. സുഖമായിട്ട് തൂങ്ങിത്തട്ടിക്കൊള്ളും. വീണിടം വിഷ്‌ണുലോകം. അത്രതന്നെ. രാതി ട്രെയിനിൽ കയറി നോക്കണം. സ്യൂട്ട് കേസിന്റെ പുറത്തൊക്കെ ഇരുന്നാണ് പലരുടെയും ഉറക്കം. ബർത്തിൽ നീണ്ടുനിവർന്നു കിടക്കുന്നവർ ചിലപ്പോൾ...