പഞ്ചിംഗ് - 48 കെ.സുദർശനൻ പാടാത്ത വീണ പാടിയാൽ അ ന്വേഷണബുദ്ധിയുടേതായ ഒരുഘട്ടമുണ്ട് ബാല്യത്തിൽ. കാണുന്നതിലെല്ലാം സംശയങ്ങൾ. ഒന്നു കേൾക്കു മ്പോ ൾ ഒന്പതു സംശയങ്ങൾ... തൊട്ടതിലും പിടിച്ചതിലുമെല്ലാം ഡൗട്ടോടു ഡൗട്ട്. കണ്ടിട്ടില്ലേ, നേരവും കാലവും നോക്കാതെ കുട്ടികൾ ഓരോന്നു ചോദിക്കുന്നത്. “അങ്കിൾ, സൂര്യഗ്രഹണം എന്നാലെന്തോന്ന്?'' പണ്ട്, ‘ആൾപ്രൊമോഷൻ’ കാലത്ത് പാസ്സായി വന്ന ആളാ അങ്കിൾ. ആ മനുഷ്യനോടാ സൂര്യഗ്രഹണത്തെക്കുറിച്ച് ചോദിക്കുന്നത്! അതും അങ്കിൾ ആന്റീടെ അനിയത്തിയുമായിട്ട് അമിതാബച്ചനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കു മ്പോ ൾ... ഈ ബച്ചൻ തന്നെയാണ് അങ്കിളിന്റെ അക്കാഡമിക് ജീവിതം ഒരു വഴിയാക്കിയത്. കൊച്ചനായിരിക്കുന്പോഴേ ബച്ചന്റെ ഫാനാ! "പറ അങ്കിൾ സൂര്യഗ്രഹണം എന്നു പറഞ്ഞാൽ എന്തോന്ന്?” ഒരു രക്ഷയുമില്ല. അവൻ ‘സൂര്യഗ്രഹണവും’ കൊണ്ടേ പോകു. ഒടുവിൽ ഒരു ‘ഒടങ്കൊല്ലി’ മറുപടി പറഞ്ഞ് തടിതപ്പി. സൂര്യനെ ഗ്രഹണം ബാധിക്കു മ്പോ ൾ സൂര്യഗ്രഹണം എന്നു പറയുന്നു... ഗ്രഹണം എന്തോന്ന് എന്നു ചോദിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ, അതിനെക്കാൾ വലിയ ബോംബാണ് അവൻ എറിഞ്ഞത്. “ഈ സുര്യനുണ്ടായതെങ്ങനെ?” കുഴഞ്ഞോ. അവസാനം ...