Posts

മിടുക്കൻ പുതിയ ഡോക്ടറോ പഴയ രോഗിയോ ! / AMAZING TALK OF K. SUDARSANAN / AI...

Image
Image
  ശിവാജി സാവന്തിന്റെ  ‘കർണ്ണൻ’ കെ സുദർശനൻ ' അ ധിരഥ പുത്ര'നായ കർണ്ണൻ എങ്ങനെ ജനപ്രിയ താരമായി? എന്ന തലക്കെട്ടിൽ രണ്ടു വർഷങ്ങൾക്കു മുന്പാണ്, അതായത് 2020 ജനുവരി 10 ന്, ശ്രീ കെ. സുദർശനൻ ഒരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌യുന്നത്‌. മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്‌തിത്വ ബഹിർസ്‌ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ പൊരുളന്വേഷിക്കുന്ന അതിമനോഹരമായ കൃതിയാണ് മറാത്തി സാഹിത്യകാരനായ ശിവാജി സാവന്ത് എഴുതി ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂർത്തീദേവി പുരസ്‌കാരം നേടിയ 'മൃത്യുഞ്ജയ' എന്ന നോവൽ. ഭാരതത്തിലെ ഒട്ടുമുക്കാൽ ഭാഷകളിലേക്കും 'കർണ്ണൻ' എന്ന പേരിൽ ഈ കൃതി വിവർത്തനം ചെയ്‌യപ്പെടുകയും ലക്ഷക്കണക്കിന് ഭാഷാസ്‌നേഹികൾ വായിക്കുകയും, ഇന്നും അനേകായിരങ്ങൾ വായിച്ചുകൊണ്ടിരിക്കുകയും ചെയ്‌യുന്ന വിലമതിക്കാനാവാത്ത ഒരു മഹത്ഗ്രന്ഥമാണിത്. ഈ കൃതി മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. പി കെ ചന്ദ്രനും ഡോ. ടി ആർ ജയശ്രീയുമാണ്. കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ, ശോണൻ, ശ്രീകൃഷ്‌ണൻ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ ഭാരതകഥ അനാവരണം ചെയ്‌യുന്ന ഈ കൃതിയെക്കുറിച്ചുള്ള ഹൃസ്വവും (ഏകദേശം പത്ത് മിനിറ്റിനുള്ളിലുള്ള), ...
Image
  പഞ്ചിംഗ് 50 കെ.സുദർശനൻ ജെന്റിൽമാൻ പ്ര മുഖമായൊരു പത്രമോഫീസിലേക്ക് ആരെയൊ കാണാനായി കൂടെവന്ന സുഹൃത്ത് ഇറങ്ങിപ്പോയി. വാഹനം ഞാൻ സൗകര്യപൂർവം പാർക്കു ചെയ്‌തു. പെട്ടെന്ന് ഒരു യുവതി മുന്നിൽ. കാണാൻ മോശമല്ല. 'ഉർവശി മേനക ഗ്യാങ്ങി'ലുള്ള തിലോത്തമയുടെ ലുക്ക്. ആദ്യമൊന്നു ചിരിച്ചു. പിന്നെ ഒന്നു മടിച്ചു. എന്തോ പറയാനുള്ളതുപോലെ! “എന്താ?'' ചോദ്യം അ ങ്ങോ ട്ടു ചെന്നപ്പോൾ അറപ്പ് മാറി. “മോള് സ്‌കൂളിൽ വച്ച് ഒന്നു വീണു. ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരിക്കുകയാ. തലയ്‌ക്ക് മുറിവുണ്ട്. സ്‌കാൻ ചെയ്‌യണമെന്നു പറയുന്നു.” പെട്ടെന്ന് വന്നതുകൊണ്ട് ക്യാഷും ഡ്രസ്സുമൊന്നും എടുക്കാൻ പറ്റിയില്ല. ആ കാണുന്ന വീട് എന്റെ ബ്രദറിന്റെതാ. ഓട്ടോ പിടിച്ച് ഇവിടെ വന്നപ്പോൾ ആരുമില്ല... " ഞാൻ തിലോത്തമ പറഞ്ഞ വീട്ടിലേക്ക് നോക്കി. ഒരു രണ്ടുനില വീട്. ഗേറ്റിൽ പൂട്ടു കിടക്കുന്നു. “എവിടെയാ വീട്?” “പി.ടി.പി.നഗറിന്റേം ഗോൾഫ്‌ലിങ്‌സിന്റേം ഇടയ്‌ക്കായിട്ടു വരും. എന്റെ കൈയിൽ പത്തെഴുന്നൂറു രൂപയോളം ഉണ്ട്. പക്ഷേ സ്‌കാനിംഗിനു തികയില്ല. തൽക്കാലം ഒരു ആയിരം അടച്ചാൽ മതിയായിരുന്നു. എനിക്കാണെങ്കിൽ ആരെയും പരി…ചയ...വു...മി...ല്ല…” എന്നിട്ട് എന്ന...
Image
  പഞ്ചിംഗ്  - 49 കെ.സുദർശനൻ സ്വസ്ഥം അ മ്മ, സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അവസാന വാക്ക്. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല എന്നാണല്ലോ. പുതിയ മാൾ വന്നപ്പോൾ ആരോ പറയുന്നതുകേട്ടു. “അവിടെ എല്ലാം കിട്ടും. സ്വന്തം അമ്മയെ ഒഴികെ...” ബിഗ് ബസാറിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് അച്ഛനും അമ്മയും ഒഴികെ എല്ലാം കിട്ടുമെന്നാണ്?  മാളിൽ അച്ഛനെയും കിട്ടുമെന്ന് സാരം. പക്ഷേ, അമ്മയെ കിട്ടില്ല. എവിടെയും കിട്ടില്ല. അത്ര ഉന്നതമായ സ്ഥാനമാണ് മാതാവിന്. ആ മഹനീയതയെ വാഴ്‌ത്തുന്ന ധാരാളം കഥകളുണ്ട്. അക്കൂട്ടത്തിൽ വിശ്വപ്രസിദ്ധമാണ് ഈ കഥ: താഴെവച്ചാൽ ചെറിയ ചെറിയ ഉറു മ്പ്  കടിക്കും, തലയിൽ വച്ചാൽ ചെറിയ ചെറിയ പേൻ കടിക്കും എന്നു പറഞ്ഞ് എങ്ങും വയ്‌ക്കാതെ അമ്മ വളർത്തിയ ഒരു ഓമനപ്പുത്രൻ. വളർന്നുവളർന്ന്  പുത്രൻ  യുവാവായി. ഒരു യുവതിയുമായി പ്രണയത്തിലുമായി. പക്ഷേ അവൾക്ക് ഭയങ്കര ഗമ! പ്രേമത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്. ആദ്യറൗണ്ടിൽ ജാട പെണ്ണിനാണ്. ആണ് സഹിച്ചേ പറ്റൂ. ആണിന്  ചർമ്മകാഠിന്യമാണ് വേണ്ടത്; ചർമ്മ സൗന്ദര്യമല്ല. നമ്മുടെ ഓമനക്കുട്ടൻ ചോദിച്ചു. ഓമനേ, നിന്നെ ആനന്ദിപ്പിക്കാൻ ഞാൻ എന്താണ് വേണ്ടത്? അ...