ശിവാജി സാവന്തിന്റെ ‘കർണ്ണൻ’ കെ സുദർശനൻ ' അ ധിരഥ പുത്ര'നായ കർണ്ണൻ എങ്ങനെ ജനപ്രിയ താരമായി? എന്ന തലക്കെട്ടിൽ രണ്ടു വർഷങ്ങൾക്കു മുന്പാണ്, അതായത് 2020 ജനുവരി 10 ന്, ശ്രീ കെ. സുദർശനൻ ഒരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌യുന്നത്. മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്‌തിത്വ ബഹിർസ്‌ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ പൊരുളന്വേഷിക്കുന്ന അതിമനോഹരമായ കൃതിയാണ് മറാത്തി സാഹിത്യകാരനായ ശിവാജി സാവന്ത് എഴുതി ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂർത്തീദേവി പുരസ്‌കാരം നേടിയ 'മൃത്യുഞ്ജയ' എന്ന നോവൽ. ഭാരതത്തിലെ ഒട്ടുമുക്കാൽ ഭാഷകളിലേക്കും 'കർണ്ണൻ' എന്ന പേരിൽ ഈ കൃതി വിവർത്തനം ചെയ്‌യപ്പെടുകയും ലക്ഷക്കണക്കിന് ഭാഷാസ്‌നേഹികൾ വായിക്കുകയും, ഇന്നും അനേകായിരങ്ങൾ വായിച്ചുകൊണ്ടിരിക്കുകയും ചെയ്‌യുന്ന വിലമതിക്കാനാവാത്ത ഒരു മഹത്ഗ്രന്ഥമാണിത്. ഈ കൃതി മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. പി കെ ചന്ദ്രനും ഡോ. ടി ആർ ജയശ്രീയുമാണ്. കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ, ശോണൻ, ശ്രീകൃഷ്‌ണൻ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ ഭാരതകഥ അനാവരണം ചെയ്‌യുന്ന ഈ കൃതിയെക്കുറിച്ചുള്ള ഹൃസ്വവും (ഏകദേശം പത്ത് മിനിറ്റിനുള്ളിലുള്ള), ...