പഞ്ചിംഗ് - 35 കെ.സുദർശനൻ സ്റ്റൂൾ റെസ്റ്റ് ആ ധുനിക ലോകത്തിൽ മനുഷ്യന് കൈമോശം വന്ന അനേകം മൂല്യങ്ങളിൽ ഒന്നാണ് ക്ഷമ. സ്നേഹം പോലെ, ഗുരുത്വം പോലെ, പിതൃഭക്തിപോലെ ക്ഷമയും അന്യംനിന്നു പോയിരിക്കുന്നു. ഒരു ചെറിയ പ്രശ്നം പോലും സഹിക്കാൻ തയ്യാറല്ല ആരും. കഴിഞ്ഞ ദിവസം ഒരു ഭാര്യയും ഭർത്താവും കൂടി പിണങ്ങി. നിസ്സാരകാര്യം. ചില ‘മറുപടി’കളാണല്ലോ പല ദുരന്തങ്ങൾക്കും കരിമരുന്നാകുന്നത്. ഭാര്യയുടെ മറുപടി ഭർത്താവിന് ദഹിച്ചില്ല. ഭർത്താവിന്റെ മറുപടി ഭാര്യയ്ക്കും. പിന്നെ ഒന്നുപറഞ്ഞ്, രണ്ടു പറഞ്ഞ് ഇരുപത്തിരണ്ടുപറഞ്ഞ് മത്സരകമ്പക്കെട്ടായി മാറി. പുള്ളിക്കാരൻ ലാസ്റ്റ് അമ്പും വിട്ടു ഏറ്റില്ല. ഇനി എന്തുചെയ്യും? ഭർത്താവായിപ്പോയില്ലേ. തോറ്റുമാറാനൊക്കുമോ? അവസാനം അദ്ദേഹം ഒരു കുപ്പി എടുത്തു. "ഞാനിപ്പോൾ വിഷമടിക്കും!" ഭാര്യ ഠിം. “കാര്യമായിട്ടാണോ പറയുന്നത്?” “ഇപ്പം കുടിക്കും.. ഞാൻ” ഭർത്താവ് അടപ്പ് തുറന്നു. ഭാര്യ കുപ്പിയുടെ കവറിൽ നോക്കി. പരാമർ! (നല്ല വിറ്റാമിൻ സാധനം!) ഈശ്വരാ ചതിച്ചോ.! ഭാര്യയുടെ പ്രതികരണം കണ്ടപ്പോൾ ഭർത്താവ് കൊണ്ടുകേറി. “നീ എന്റെ തന്തയ്ക്കു പറഞ്ഞു. എനിക്കിനി ജീവിക്കണ്ട.” അദ്ദേഹ...
Popular posts from this blog
By
K SUDARSANAN
പഞ്ചിംഗ് - 29 കെ.സുദർശനൻ എവിടെയാ യവനസുന്ദരി! ആ ശുപത്രി. ആഹ്ലാദപൂർവം ആരും പോകാറില്ല അങ്ങോട്ട്. അരോചകമായ ആ ഗന്ധം. ആ ദൈന്യം . പിന്നെ, ഇടയ്ക്കിടയ്ക്കുള്ള നിലവിളികൾ. എല്ലാംകൊണ്ടും സുഖമല്ല, അന്തരീക്ഷം. രാത്രിയായാൽ, പറയണ്ട. ഒന്നുകൂടി ബോറാവും. പ്രത്യേകിച്ച് ആ നരച്ച വെളിച്ചം. എന്തുകൊണ്ടാണെന്നറിയില്ല. ആശുപത്രി ബൾബുകൾക്ക് വോൾട്ടേജ് കുറവാണ്. രോഗികളുടെ ജീവിതം പോലെതന്നെ. മറ്റൊരു തടവറയാണ് ആശുപത്രിയും. ചികിൽസയ്ക്ക് വേണ്ടിയാണല്ലോ നമ്മൾ ആശുപത്രിയിലെത്തുന്നത്. എന്നാൽ ചികിത്സയെ മറികടന്ന ചില രോഗങ്ങളുണ്ട്. എന്നിട്ട് രോഗിയെ നോക്കി രോഗം ഒരു ചിരിയുണ്ട്. ആ അസുഖത്തെ സുഖമാക്കാൻ ഒറ്റ ഡോക്ടർ ക്കേ കഴിയു. അത് ആരാണെന്ന് കവിയും സുഹൃത്തുമായ ശ്രീ. കുരീപ്പുഴ ശ്രീകുമാർ പറയും. “ഒറ്റ ഡോക്ടർ വിദഗ്ദ്ധൻ, വിചക്ഷണൻ, വർഗ്ഗകാല വൈജാത്യമില്ലാത്തവൻ, ഒറ്റയാൻ, ഏതുനേരത്തുമെത്തുവോൻ, മൃത്യുവെന്ന മൃത്യുഞ്ജയൻ, രക്ഷകൻ!” ആ ‘രക്ഷകൻ’ എത്തുന്നതുവരെ രോഗി എന്തു ചെയ്യാൻ! അതിനും സംവിധാനങ്ങളുണ്ട്. പ്രത്യേക വാർഡുതന്നെയുണ്ട്! ‘പാലിയേറ്റീവ് വാർഡ്.’ വേദന തിന്നിറക്കുന്നവർക്ക് ഒരു ചെറിയ ഇളവ്. ഇനി തിന്നിറക്കണ്ട! വിഴുങ്ങിയാൽ മ...
By
K SUDARSANAN
പഞ്ചിംഗ് - 19 കെ.സുദർശനൻ ആ ചാക്കിൽ നിൽക്കുന്നതാ പയ്യൻ ! ആ രോ ഈയിടെ പറയുന്നതുകേട്ടു, വിവാഹത്തിനു മുന്പേ പയ്യന്റെ ബ്ലഡ് വാങ്ങിച്ചു ടെസ്റ്റു ചെയ്തു നോക്കണമെന്ന്! അതേതായാലും ആവശ്യം തന്നെ. ഒരുവിധപ്പെട്ട വിവരങ്ങളൊക്കെ അതിൽനിന്ന് അറിയാമല്ലോ. എയ്ഡ്സ് ഉൾപ്പെടെ. എയ്ഡ്സ് കണ്ടില്ലെങ്കിലും ഡയബറ്റിസ് കണ്ടേക്കും. പെണ്ണിന്റെ ജന്മം പാഴാവാൻ അതു തന്നെ ധാരാളം! രക്തപരിശോധന മാത്രം നടത്തി അവസാനിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. വേറെയും ചിലതൊക്കെ പരിശോധിക്കേണ്ടതായുണ്ട്. അവിടെ ലജ്ജാലോലരായിട്ടൊന്നും കാര്യമില്ല. ഇതൊന്നും പരിശോധിക്കാതെ, പയ്യൻ കന്പ്യൂട്ടർ എഞ്ചിനീയറാണ്, സ്ഥലം എം.എൽ.എയാണ് എന്നൊക്കെപ്പറഞ്ഞ് കല്യാണം നടത്തിവയ്ക്കും. മൂന്നാം പക്കം പെണ്ണ് തിരിച്ചിങ്ങു പോരുകയും ചെയ്യും. അങ്ങോട്ടു കൊടുത്തതെല്ലാം തിരിച്ചുവാങ്ങാനുള്ള സമരവും സത്യാഗ്രഹവും ഒക്കെയായിരിക്കും പിന്നെ. ഇതിന്റെ വല്ല കാര്യവുമുണ്ടോ? നോക്കേണ്ടത് മെഡിക്കൽ പൊരുത്തമാണ്. അല്ലാതെ രാശിയും രാശ്യാധിപനും ഒന്നുമല്ല. പണ്ടൊക്കെ ഏത് നെരിപ്പോടുമാടന്റെ കൂടെ കെട്ടിച്ചുവിട്ടാലും പെണ്ണ് സഹിച്ചോളുമായിരുന്നു. എല്ലാം വിധിയാണെന്നല്ലേ വല്യമ്മമാര് പ...
Comments
Post a Comment