പഞ്ചിംഗ് 




കെസുദർശനൻ


(ഈ നൂറ്റാണ്ടിലെ ആദ്യ വ്യാഴവട്ടക്കാലത്ത് കേരളകൗമുദി പ്രസിദ്ധീകരിച്ച പഞ്ചിങ് ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്തവ)




ഡോകടവുൾ സഹായം!   



ആയുസ്സ് !

അത് എപ്പോൾ തീരുമെന്ന് ആർക്കും അറിയില്ല. തീരും എന്നു മാത്രമറിയാം!

ആകെ ചെയ്യാവുന്നത് എങ്ങനെയും അത് നീട്ടിക്കൊണ്ടു പോവുക എന്നതാണ്.

സർക്കാർ ഉദ്യോഗസ്ഥന്മാർ "പി.എച്ച്.ഡി' യും കൊണ്ടാണ് പെൻഷനാകുന്നതെന്ന് പറയും. ഇതിലെ 'പി' യും 'എച്ചും' 'ഡി' യുമെല്ലാം ഓരോ രോഗങ്ങളുടെ പേരുകളാണ്! പിന്നെ ആയുസ്സിന്റെ കാര്യം പറയണ്ടല്ലോ?

ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ഏതു പ്രൊഫഷനിൽ ഉള്ളവർക്കാണ്? എനിക്ക് തോന്നുന്നത് ഡോക്ടർമാർക്കാണെന്നാണ്.

പഴയ തലമുറയിലെ നമ്മുടെ പല പ്രഗത്ഭ ഡോക്ടർമാരും ദീർഘകാലം ജീവി ച്ചിരുന്നവരാണ്. പഴയ വൈദ്യന്മാരും ദീർഘായുസ്സുള്ളവർ തന്നെ.

എന്താണ് കാരണമെന്നല്ലേ?

പ്രാർത്ഥന! ജനങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന!

എന്റെ വേളാങ്കണ്ണി മാതാവേ... നല്ല മനുഷ്യന് ദീർഘായുസ്സു കൊടുക്കണേ.”

ഇങ്ങനെ എത്രയെത്ര പേരാണ് കേണപേക്ഷിക്കുന്നത്. അതും, എത്രയെത്ര ദൈവങ്ങളോട്! അങ്ങനെയാണ് പല ഡോക്ടർമാരും ദീർഘായുഷ്മാന്മാരായി ഭവിക്കുന്നത്.

ചില പൊഫഷനുകൾ ചെയ്യുന്നവർ അല്പായുസ്സുകളാവാനുള്ള കാരണവും മനസ്സിലായല്ലോ.

ജനങ്ങളുടെ ഇത്തരം പ്രാർത്ഥനാനിർഭരമായ ആശിസ്സുകൾ ഏറ്റുവാങ്ങുന്നവർ ഇന്നും ഇല്ലാതില്ല.

ഏതും ഉദാഹരണസഹിതം വേണമല്ലോ വ്യക്തമാക്കാൻ....

പ്രമുഖനായ ഒരു ഗ്യാസ്ട്രോ വിദഗ്ദ്ധൻ. വെയിലു താഴ്ന്നാൽപ്പിന്നെ തിരക്കോടുതിരക്കാണ് വീട്ടിൽ.

സർവേ ഓഫീസിലെ സുകുമാരനും ഭാര്യയും വൈകിട്ട് ആറേകാലോടെ അവിടെയെത്തി, ആറരയ്ക്കാണ് അപ്പോയിൻമെന്റ്. എങ്കിലും വിളിച്ചപ്പോൾ ഏഴായി.

ഇങ്ങോട്ടിരിക്കു... എന്താ പ്രശ്നം?”

ഒരുവയറുവേദന...”

എന്നു തുടങ്ങി?”

ഇടയ്ക്കിടയ്ക്കുണ്ട്…”

ങും..."

ഡോക്ടർ ഒന്നു ചിരിച്ചു.

ഷുഗറുണ്ടോ ?”

അത് എന്നെ കല്യാണം കഴിക്കുമ്പോഴേ ഉണ്ട്." ഭാര്യ ഇടയ്ക്ക് കയറി പറഞ്ഞു.

പ്രഷറുണ്ടോ എന്നു ചോദിച്ചില്ല, പകരം തത്സമയം തന്നെ ചെക്കു ചെയ്തു.

നോർമൽ!

ഒമിറ്റ് ചെയ്യാൻ തോന്നാറുണ്ടോ?”

ഭാര്യ ചിരിച്ചു.

ഇല്ലെന്ന് ഭർത്താവും പറഞ്ഞു.

മരുന്നിന് അലർജി ഒന്നുമില്ലല്ലോ?”

ഇല്ല.”

അദ്ദേഹം ഒരു ടാബ്ലറ്റ് കുറിച്ചു.

തത്കാലം ഇത് കഴിച്ചുനോക്കൂ. കുറഞ്ഞില്ലെങ്കിൽ വന്നാളൂ."

എത്ര ദിവസം കഴിക്കണം?”

നാലു ദിവസത്തേക്ക് എഴുതിയിട്ടുണ്ട്. രാവിലെയും രാത്രിയും ഒന്നു വീതം.”

ശരി ഡോക്ടർ...”

പൊതിവച്ചിട്ട് രണ്ടാളും ഇറങ്ങി.

ഒരു ടാബ്ലറ്റ് കഴിച്ചതിനുശേഷം മനം പുരട്ടും ഓക്കാനവും കൂടെയായി.

ഇനി ഡോക്ടർക്ക് ഗുളിക മാറിപ്പോയോ…! പിറ്റേന്ന് വൈകുന്നേരം തന്നെ വീണ്ടും ഡോക്ടറുടെ മുന്നിലെത്തി.

ങാ, സുകുമാരന് എങ്ങനെയുണ്ടിപ്പോൾ?”

പേരൊക്കെ നല്ല ഓർമ്മ!

ഹോ! ഒരു രക്ഷയുമില്ല. വെളുപ്പാൻ കാലംവരെ ഛർദിച്ചു.”

അതിന്റെ തുടർച്ചയെന്നോണം ഭാര്യ കേറി ഇടപെട്ടു.

ഇന്നലെ മനുഷ്യൻ ഒരു പോള കണ്ണടച്ചിട്ടില്ല. എന്നെയും കണ്ണടയ്ക്കാൻ സമ്മതിച്ചിട്ടില്ല!”

അതുശരി..."

ഡോക്ടറുടെ മുഖത്ത് ഗൗരവം. ഭാര്യ പിന്നെയും സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു.

നമുക്കൊന്ന് സ്കാൻ ചെയ്ത് നോക്കിയാലോ? ഇങ്ങർക്കിത് കുറച്ചുകാലമായി തുടങ്ങിയിട്ട്. എന്റടുത്ത് പറയൂല്ല. ചുമ്മാ പെയിൻ കില്ലറും വിഴുങ്ങിക്കൊണ്ടു നട ക്കും ."

വരട്ടെ... നമുക്കാദ്യം അല്ലാതെ തീരുമോന്നു നോക്കാം.” വെറുതെ കാശു കളയണ്ട.

അതുസാരമില്ല ഡോക്ടർ. കാശുനോക്കിയാൽ പറ്റുമോ?"

അങ്ങനെയല്ല. അതൊക്കെ അത്യാവശ്യമാണെങ്കിൽ മതിയല്ലോ. തൽകാലം രണ്ടു ഗുളികകൂടി എഴുതിയിട്ടുണ്ട്. ഒരാഴ്ച ഇതു കഴിച്ചു നോക്കട്ടെ. മിക്കവാറും ആശ്വാസം കിട്ടും. ഇല്ലെങ്കിൽ പിന്നെ നോക്കാം. അതു പോരെ?"

മതി ഡോക്ടർ..."

സുകുമാരൻ അങ്ങനെ പറഞ്ഞതും ഭാര്യ പൊതിവച്ചതും ഒരുമിച്ചായിരുന്നു.

പിന്നെയും ഫലം പഴയതുതന്നെ. രാത്രിയായപ്പോഴേയ്ക്കും ലൂസ്മോഷനും കൂടെ യായി.

ഒരുവിധം നേരം വെളുപ്പിച്ചു.

രാവിലെ ഡോക്ടറുടെ മൊബൈലിൽ വിളിച്ച് വിവരം പറഞ്ഞു.

ഓക്കെ, വൈകിട്ട് പോന്നോളു... *

ഇത്തവണ അദ്ദേഹം പരീക്ഷണത്തിനൊന്നും നിന്നില്ല. നേരെ സ്കാനിംഗിന് കുറിച്ചു കൊടുത്തു.

എം.ആർ. തന്നെ ആയിക്കോട്ടെ…”

വേറെ സംഭാഷണമൊന്നും ഉണ്ടായില്ല. അവസാനം സുകുമാരൻ അങ്ങോട്ടു ചോദിച്ചു: “ഇത് എവിടുന്ന് എടുക്കണം?”

ഡോക്ടറോടു ചോദിച്ചിട്ട് അദ്ദേഹം പറയുന്ന സ്ഥാപനത്തിൽ നിന്നും എടുക്കുന്നതാണല്ലോ മര്യാദ.

അങ്ങനെയൊന്നുമില്ല. എവിടെനിന്നു വേണോ എടുത്തോളൂ... പക്ഷേ, മെഷിൻ നല്ലതായിരിക്കണം..."

ഒരുപാട് അന്വേഷിച്ചപ്പോഴാണ് നല്ല മെഷീനുള്ള ഒരു സ്ഥാപനം കണ്ടെത്തിയത്. 'വൈദ്യൻ' ഇതുതന്നെയാവണം ഇച്ഛിച്ചത്!

അടുത്ത സായാഹ്നം.

ഇപ്പോൾ രോഗിയുടെ കൈയിൽ ഒരു ബാഗുണ്ട്. റിപ്പോർട്ടും ഫോട്ടോഗ്രാഫും ഒക്കെ അതിലാണ്. മുഖത്ത് എന്തോ അത്യാപത്ത് വരാൻ പോകുന്ന ലക്ഷണം!

സുകുമാരന്റെ പേരുവിളിച്ചു.

നെഞ്ചിടിപ്പോടെ അകത്തു കയറി.

ഇരുന്നു.

റിപ്പോർട്ട് കൊടുത്തു.

ഡോക്ടർ കടലാസിലൂടെ കണ്ണോടിക്കുന്നു.

രോഗിയുടെ മുഖത്ത് ടെൻഷൻ, ഭാര്യക്കാണെങ്കിൽ ഹൈപ്പർ ടെൻഷൻ !

ഇപ്പോൾ അദ്ദേഹം ഫിലിമിലൂടെ കടന്നുപോവുകയാണ്.

അതു താഴെവെച്ചിട്ട് സുകുമാരനെ ഒന്നു സൂക്ഷിച്ചു നോക്കി.

വേറെ എന്തെങ്കിലും അസുഖമുണ്ടോ?”

ഇല്ല.”

ഒന്നും ?”

ഇവൾക്ക് പൈൽസിന്റെ ചെറിയ..."

ഛേ! നമ്മുടെ കാര്യമാ ചോദിച്ചത്.”

ഇല്ല.”

ഡോക്ടർ കസേരയോടെ ഒന്നു കറങ്ങിയിട്ട് തിരിച്ചുവന്നു.

ഒരു നിമിഷം കണ്ണടച്ചിട്ടു ചോദിച്ചു.

സുകുമാരന്റെ ഇഷ്ടദൈവം ആരാ?”

ശിവൻ...”

ഹനുമാനും ഉണ്ട് ഡോക്ടർ.” വീണ്ടും ഇടയ്ക്കു കയറി.

രണ്ടും നല്ലദൈവങ്ങളാതത്കാലം അവരെത്തന്നെ പൂജിച്ചാൽ മതി..."

എന്താ സാർ അങ്ങനെ പറഞ്ഞത്?”

സുകുമാരൻ ഭാഗ്യവാനാണ്. നമ്മൾ ഭയന്നതുപോലെ ഒന്നുമില്ല. സത്യത്തിൽ എനിക്ക് ഇന്നലെ ചെറിയൊരു ഡൗട്ടുണ്ടായിരുന്നു. എനിവേ, യു ആർ ലക്കി! ദാ, ഒരു കോഴ്സുകുടി കഴിച്ചാൽ മതി... മാറിക്കോളും.”

ഹോാാ !"

അതു കേട്ടപ്പോഴേ, വയറ് ക്ലിയർ!

സുകുമാരൻ സ്കൂളിൽ നിന്നെണീറ്റപ്പോൾ ഡോക്ടർ പറഞ്ഞു.

പിന്നെ ഒന്ന് വിര ഇളക്കുന്നത് നന്നായിരിക്കും.”

വിരയുടെ കാര്യം അപ്പോഴാണ് അദ്ദേഹത്തിന് ഓർമ്മ വന്നത്.

എന്തായാലും നിറഞ്ഞ മനസ്സോടെയാണ് സുകുമാരൻ പടിയിറങ്ങുന്നത്. കാശ് കുറേ പോയെങ്കിലെന്ത്!

വയറും ക്ലിയർ, മനസ്സും ക്ലിയർ.

ഞാൻ ചോദിക്കട്ടെ കുടുംബം ഡോക്ടറുടെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമോ! അവർക്ക് അദ്ദേഹംകടവുൾആണ്. ഇത്തരം കടവുൾമാരുടെഅനുഗ്രഹംഎന്തിന്റെ പേരിലായാലും നിർത്തിക്കൂട. ചികിത്സിച്ച് പ്രാക്ടീസുള്ളവർ ചുമ്മാപ്രാക്ടീസ് ചെയ്യട്ടെന്നേ!’

അത് പവറ്റ് ആയാലും പബ്ലിക് ആയാലും


Comments

Popular posts from this blog